Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House Destroyed

Palakkad

മൂ​ല​ത്ത​റ​യി​ൽ വീ​ട് കത്തിനശിച്ചു

ചി​റ്റൂ​ർ: മൂ​ല​ത്ത​റ​യി​ൽ പു​റ​മ്പോ​ക്ക് സ്ഥ​ല​ത്തെ ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റ് മേ​ഞ്ഞ വീ​ടി​നു തീ​പി​ടി​ച്ച് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. മൂ​ല​ത്ത​റ ഡാ​മി​നു സ​മീ​പം ചെ​ക്കാ​പ്പി​ക്കോ​ട് മ​ണി- സൗ​ന്ദ​ര്യ ദ​മ്പ​തി​മാ​രു​ടെ വീ​ട്ടി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12.45 നാ​ണ് സം​ഭ​വം. വ​സ്‌​ത്ര​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ക​ട്ടി​ൽ, റേ​ഷ​ൻ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ്, ആ​ധാ​ർ​കാ​ർ​ഡ് ഉ​ൾ​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. സം​ഭ​വ സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രു​ണ്ടാ​യി​രു​ന്നി​ല്ല.

ചി​റ്റൂ​ർ അ​ഗ്നി​ര​ക്ഷാ നി​ല​യം എ​എ​സ്ടി ഒ.​ജി. മ​ധു, എ​സ്എ​ഫ്ആ​ർ​ഒ ടി​ജോ ജോ​സ്, എ​ഫ്ആ​ർ​ഒ മാ​രാ​യ ഇ​സ്മ​യി​ൽ, സ​ന്തോ​ഷ് കു​മാ​ർ, ലി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം തീ​അ​ണ​ച്ച് സ​മീ​പ​വീ​ടു​ക​ളി​ലേ​ക്ക് പ​ട​രു​ന്ന​ത് ത​ട​ഞ്ഞു.

Latest News

Corehub Up